കോഴിക്കോട്: മതവൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ധൈഷണിക ബൗദ്ധിക രംഗങ്ങളില്‍ കേരളീയ മുസ്ലിം മോഡല്‍ തീര്‍ക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച് ഉലമാ-ഉമറാ പാരസ്പര്യത്തിന്റെ പാത പണിത സമസ്തയുടെ മഹിതമായ ആശയാദര്‍ശ ആചാര കീഴ് വഴക്കങ്ങള്‍ വിശദീകരിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സമസ്ത ആദര്‍ശ സംരക്ഷണ സംഗമം ഇന്ന് (28-11-2024 വ്യാഴം) ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
സമസ്ത സംവിധാനങ്ങളുടെ ജില്ലാതല പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന സംഗമത്തില്‍ കാലിക കാര്യങ്ങള്‍ വിശദീകരിക്കും. മതന്യൂനപക്ഷ സമൂഹത്തിന്റെ അസ്തിത്വം നിഷേധിച്ചും ആരാധനാലയങ്ങള്‍ തകര്‍ത്തും പരസ്പരം ഭിന്നിപ്പിച്ചും അധികാരം ഉറപ്പിക്കുന്ന സംഘപരിവാര്‍ സ്വാധീനകാലത്ത് മതനിഷേധകമ്മ്യൂണിസ്റ്റ് അജണ്ടയുടെ ഭാഗമായി നടക്കുന്ന സാമുദായിക ശിഥിലീകരണത്തെ സംഗമം തുറന്ന് കാട്ടും.
വൈകിട്ട് 3 മണിക്ക് എം സി മായിന്‍ ഹാജി അധ്യക്ഷതയില്‍ ചേരുന്ന പരിപാടി സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് അംഗവും സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറിയുമായ പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ബാഖവി മലയമ്മ ആമുഖഭാഷണവും ഓണംപള്ളി മുഹമ്മദ് ഫൈസി വിഷയാവതരണവും നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി യു മുഹമ്മദ് ശാഫി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, അബ്ദുറഹ്‌മാന്‍ കല്ലായി, പി.എ ജബ്ബാര്‍ ഹാജി, ശറഫുദ്ദീന്‍ വെണ്‍മനാട്, അബൂബക്കര്‍ ഫൈസി മലയമ്മ പ്രസംഗിക്കും. സലീം എടക്കര ദ്വൈമാസ കര്‍മ്മപദ്ധതി അവതരിപ്പിക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പ്രാസ്ഥാനിക പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംഘാടക സമിതി കണ്‍വീനര്‍ അറിയിച്ചു.
വാര്‍ത്തകള്‍ സത്യസന്ധമായി അറിയാന്‍ കൂടെക്കൂടാം:
Youtube: www.youtube.com/@News26Malayalam
Website: https://news26malayalam.blogspot.com/
Facebook: https://www.facebook.com/News26Malayalm/
Instagram: https://www.instagram.com/news26malayalm/
Telegram: https://t.me/news26malayalam

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ