2024 ഡിസംബർ 4, ബുധനാഴ്‌ച

പൂര്‍വ്വസൂരികളുടെ ജീവിതം ഒരുമയുടെ മാതൃക: അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍

         

            മലപ്പുറം : സാമ്രാജ്യത്വ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത് അരികുവത്കരിക്കപ്പെട്ട പിന്നാക്ക മുസ്‌ലിം ന്യൂനപക്ഷത്തെ പരമ്പരാഗത രീതിയില്‍ വിശ്വാസ-ആചാര-അനുഷ്ഠാനരംഗത്ത് പൈതൃകം പുണര്‍ന്നുകൊണ്ട് സംഘടിച്ചു ശക്തരാക്കി മാറ്റിയ സച്ചരിതരായ സാദാത്തുക്കളും ഉമറാക്കളുമാണ് കേരളീയ മുസ്‌ലിം മോഡലിന്റെ അവകാശികളെന്ന് അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ആദര്‍ശ സംരക്ഷണസമിതി യോഗത്തില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

            കാലത്തിനുമുമ്പേ നടന്ന ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പാണക്കാട് പി എം എസ് എ പൂക്കോയതങ്ങളും പാങ്ങില്‍ അഹമദ് കുട്ടി മുസ്‌ലിയാരും റഈസുല്‍ മുഹഖ്ഖിഖീന്‍ കണ്ണിയത്ത് അഹമദ് മുസ്‌ലിയാരും യുഗപ്രഭാവനായ ശംസുല്‍ ഉലമാ ഇകെ അബൂബക്ര്‍ മുസ്‌ലിയാരും മുസ്‌ലിം സമുദായത്തിന് ദിശാബോധം നല്‍കി നയിച്ച പാരസ്പര്യത്തിന്റെ പാതയാണ് സാമുദായിക ശാക്തീകരണത്തിന് കരണീയമെന്ന് യോഗം വിലയിരുത്തി. സാദാതുക്കളെയും നേതാക്കളെയും നിസ്സാരവത്കരിച്ചും, പ്രാസ്ഥാനിക പ്രവര്‍ത്തനത്തില്‍ ഏറെ പ്രയാസങ്ങള്‍ നിറഞ്ഞ കഴിഞ്ഞ കാലത്തെ വിസ്മരിച്ചും നവാഗതര്‍ നടത്തുന്ന അവകാശവാദങ്ങളും ഭര്‍ത്സന പ്രസംഗങ്ങളും സമൂഹത്തില്‍ അരാജകത്വത്തിന് വഴിവയ്ക്കുമെന്നും യോഗം വിലയിരുത്തി. സമസ്ത ആദര്‍ശ സംരക്ഷണ അഡ്‌ഹോക് സമിതിക്ക് അന്തിമ രൂപം നല്‍കി. 

            ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി (ചെയര്‍മാന്‍), പി.എ ജബ്ബാര്‍ ഹാജി എളമരം (വര്‍.ചെയര്‍മാന്‍), എം.സി. മായിന്‍ഹാജി, കല്ലട്ര മായിന്‍ ഹാജി, അബ്ദുര്‍റഹ്‌മാന്‍ കല്ലായി, കെ.എ റഹ്‌മാന്‍ ഫൈസി, കീഴേടത്തില്‍ ഇബ്‌റാഹീം ഹാജി, ടി.പി.സി മുഹമ്മദ് കോയ ഫൈസി (വൈ.ചെയര്‍മാന്‍മാര്‍), ഓണംപിള്ളി മുഹമ്മദ് ഫൈസി (ജന.കണ്‍വീനര്‍), നാസര്‍ ഫൈസി കൂടത്തായി (വര്‍.കണ്‍വീനര്‍), ബശീര്‍ വള്ളിക്കോത്ത്, അബൂബക്ര്‍ ഫൈസി മലയമ്മ, സി.എ ബശീര്‍ ഫായിദ, ശറഫുദ്ദീന്‍ വെന്മേനാട് (കണ്‍വീനര്‍മാര്‍), യു.ശാഫി ഹാജി ചെമ്മാട് (ഡയറക്ടര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ബ്ലാത്തൂര്‍ അബൂബക്ര്‍ ഹാജി, അബൂബക്ര്‍ ബാഖവി മലയമ്മ, സി.എച്ച് ത്വയ്യിബ് ഫൈസി, ളിയാഉദ്ദീന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, നൂര്‍ ഫൈസി ആനക്കര (അസി.ഡയറക്ടര്‍മാര്‍), സലിം എടക്കര (കോ-ഓര്‍ഡിനേറ്റര്‍), സി.ടി. അബ്ദുല്‍ ഖാദര്‍, റിയാസ് കൊപ്പം, അഡ്വ. ആരിഫ് താനൂര്‍, എം.എസ്. അലവി, അയ്യൂബ് കൂളിമാട് (അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍), പി.സി ഇബ്‌റാഹീം ഹാജി വയനാട് (ട്രഷറര്‍), കാടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, അഡ്വ. ടി.എ സിദ്ദീഖ്, എ.പി.പി കുഞ്ഞിമുഹമ്മദ് ഹാജി, കെ.എന്‍ മുസ്ത്വഫ, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഇബ്‌റാഹീം എടവച്ചാല്‍, ഇബ്‌റാഹീം ബാഖവി പൊന്ന്യം, യൂസുഫ് ഫൈസി വാളാട്, കെ.കെ. അഹ്‌മദ് ഹാജി, ഖാലിദ് ഫൈസി ബത്തേരി, ഉസ്മാന്‍ കാഞ്ഞായി, ലത്വീഫ് ഫൈസി പൂനൂര്‍, കെ.പി കോയ ഹാജി, അബ്ദുര്‍റഹ്‌മാന്‍ മൂത്തേടത്ത്, കുഞ്ഞിമരക്കാര്‍ മലയമ്മ, ബാവ ജീറാനി, അഡ്വ. ഇല്‍യാസ് വടകര, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, സി.എം കുട്ടി സഖാഫി വെള്ളേരി, പി.കെ ലത്വീഫ് ഫൈസി മേല്‍മുറി, ഐ.പി ഉമര്‍ വാഫി കാവനൂര്‍, ഖാസിം ഫൈസി പോത്തനൂര്‍, നൂഹ് കരിങ്കപ്പാറ, പൊട്ടച്ചിറ ബീരാന്‍ ഹാജി, പി.എ ചേക്കുട്ടി ഹാജി, ഡോ.സി.കെ കുഞ്ഞിതങ്ങള്‍, ബശീര്‍ ഫൈസി ആലുവ, അഹ്‌മദ് ഉഖൈല്‍, ആലപ്പുഴ മുഹമ്മദ് മുസ്‌ലിയാര്‍, ഹസന്‍ ആലംകോട് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് അഡ്‌ഹോക് കമ്മറ്റി. 

            ചെയര്‍മാന്‍ പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ് എം എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. എംസി മായിന്‍ ഹാജി, കെ എ ഖാദര്‍ ഫൈസി, ബഷീര്‍ വള്ളിക്കോത്ത്, സലീം എടക്കര, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, അഹമ്മദ് പി.സി ഇബ്രാഹിം ഹാജി കംബ്ലക്കാട് കടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, നൂര്‍ ഫൈസി ആനക്കര, മലയമ്മ അബൂബക്കര്‍ ഫൈസി, വി ടി സി മുഹമ്മദ് ഫൈസി മടവൂര്‍, പൊട്ടച്ചിറ ബീരാന്‍ ഹാജി, അഡ്വ. ആരിഫ് താനൂര്‍, സയ്യിദ് മുജീബ് തങ്ങള്‍, അബുബക്കര്‍ ബാഖവി മലയമ്മ, അഹമ്മദ് തെര്‍ളായ്, സി എം കുട്ടി സഖാഫി പ്രസംഗിച്ചു. 

        ഡിസംബറില്‍ ജില്ലാ നേതൃസംഗമങ്ങളും ജനുവരിയില്‍ സമസ്ത നൂറാം വാര്‍ഷിക പ്രചരണാര്‍ത്ഥം ജില്ലാ ആദര്‍ശ സമ്മേളനങ്ങളും നടക്കും. 

വാർത്തകൾ അറിയാൻ കൂടെക്കൂടാം :

Youtube: www.youtube.com/@News26Malayalam 

Website: https://www.26media.in/

Facebook: https://www.facebook.com/News26Malayalam/

Instagram: https://www.instagram.com/news26malayalm/

Telegram: https://t.me/news26malayalam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ