2025 ഏപ്രിൽ 15, ചൊവ്വാഴ്ച

അസത്യപ്രചാരകര്‍ക്ക് താക്കീതായി ജാമിഅഃ പൈതൃക സമ്മേളനം

 

    മലപ്പുറം: തെന്നിന്ത്യയിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യ്‌ക്കെതിരെയും മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെയും ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തി വെറുപ്പുപടര്‍ത്തിയവര്‍ക്ക് കനത്ത താക്കീതുമായി ജാമിഅഃ പൈതൃക സമ്മേളനം. സ്ഥാപനത്തിന്റെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഗുരുതരമായ പരോക്ഷാധിക്ഷേപം നടത്തിയ ജാമിഅഃയിലെ ഒരു അദ്ധ്യാപകനെ കമ്മിറ്റി പുറത്താക്കിയതുമായി ബന്ധപ്പെട്ട് ശജറവിഭാഗം പെരിന്തല്‍മണ്ണയില്‍ പ്രതിഷേധസംഗമം നടത്തിയിരുന്നു. 

    സംഗമത്തില്‍ സ്ഥാപനത്തിന്റെ ഭരണഘടന സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയും സ്ഥാപനത്തിനെതിരെയും കമ്മിറ്റിക്കെതിരെയും ആരോപണങ്ങളുയര്‍ത്തുകയും ചെയ്തു. ഇതാണ് പൈതൃകസമ്മേളനത്തിനു വേദിയൊരുങ്ങാന്‍ കാരണം.

     വൈകുന്നേരം മുതല്‍ കോരിച്ചൊരിയുന്ന മഴ പെയ്തിട്ടും മഴ പെയ്തതിനാല്‍ സമ്മേളനം മാറ്റി വച്ചെന്ന് വ്യാജപ്രചരണം നടത്തിയിട്ടും ജാമിഅഃ പൈതൃക സമ്മേളനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തിയത് ശജറകള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കേരള മുസ്‌ലിംകള്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അടിയുറച്ചുനില്‍ക്കുമെന്ന് സമ്മേളനം ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു.

    ജാമിഅഃ നൂരിയ്യഃ ജന.സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മലയമ്മ അബൂബക്ര്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹഹമ്മദ് നദ്‌വി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ളിയാഉദ്ദീന്‍ ഫൈസി, മുഹമ്മദ് കുട്ടിഫൈസി ആനമങ്ങാട് പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ