2024 നവംബർ 16, ശനിയാഴ്‌ച

ഹകീം ഫൈസിയും പാണക്കാട് കുടുംബവും അഭേദ്യമായ ബന്ധം: റഷീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: നീതിയുടെയും ന്യായത്തിന്റെയും കൂടെ നില്‍ക്കണമെന്നും  ആരോടും കളവുപറയേണ്ട ആവശ്യമില്ലെന്നും സത്യം പറയണമെന്നും വാഫി വഫിയ്യ വിഷയത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ ഫൗണ്ടറും സമന്വയ വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച പണ്ഡിതനുമായ ഹകീം ഫൈസി ആദൃശ്ശേരിയുമായും വാഫി വഫിയ്യ സ്ഥാപനങ്ങളുമായും ചിലര്‍ ഉയര്‍ത്തിയ അനാവശ്യ വിവാദങ്ങളോടും അര്‍ത്ഥശൂന്യപരാമര്‍ശങ്ങളോടും പ്രതികരിക്കുകയായിരുന്നു റഷീദലി ശിഹാബ് തങ്ങള്‍. സി.ഐ.സി ആസ്ഥാനത്ത് നടന്ന വാഫി വഫിയ്യ പ്രിന്‍സിപ്പള്‍സ് കാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് കുടുംബത്തോട് അഭേദ്യമായ ബന്ധം പുലര്‍ത്തുന്നയാളാണ് ഹകീം ഫൈസിയെന്നും അദ്ദേഹം ചെയ്ത തെറ്റെന്താണെന്ന് വിശദീകരിക്കാന്‍ വിമര്‍ശകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം:



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ