കോഴിക്കോട്: "വഖഫ് - മദ്രസ വിരുദ്ധ നീക്കത്തിനെതിരെ, വർഗ്ഗീയ ധ്രുവീകരണത്തിനെതിരെ " എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും മദ്രസാ മാനേജ്മെൻ്റ്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം നാളെ ചൊവ്വ വൈകു.4.30 ന് കോഴിക്കോട് മുതലക്കുളത്ത് നടക്കുകയാണ്.
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വഖഫ്ബോർഡിനുടായിരുന്ന സ്വയം ഭരണാവകാശം ഒഴിവാക്കി, വഖഫ് ബോർഡ് സി.ഇ.ഒ .മെമ്പർമാരായിവരുന്ന MP MLA ബാർകൗൺസിൽഅംഗം എന്നിവർ മുസ്ലിമാകണമെന്നില്ല എന്നഭേദഗതി,
വാക്കാൽ പറയപ്പെട്ടവ വഖഫായി അംഗീകരിക്കപ്പെടാതിരിക്കുക, വഖഫായി ദാനം ചെയ്ത വ്യക്തി അമുസ്ലിമാണെങ്കിൽ അത് സ്വീകരിക്കപ്പെടാതിരിക്കുക, വഖഫ് സ്വത്തുക്കളുടെ അന്തിമതീരുമാനാവകാശം കലക്റിൽ നിക്ഷിപ്തമാക്കുക, ട്രൈബ്യൂണലിൻ്റെ അധികാരം മരവിപ്പിക്കുക തുടങ്ങിയ ഭേതഗതിയിലൂടെ നിലവിൽ ഉണ്ടായിരുന്ന വഖഫ് സംരക്ഷണത്തെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേതഗതി ബിൽ.ഇപ്പോൾ ജെ.പി.സിക്ക് മുമ്പാകെയാണുള്ളത്.അടുത്ത പാർലമെൻ്റ് ചർച്ച ചെയ്യപ്പെടാനിരിക്കുകയാണ്.
രാജ്യത്തെ പല പ്രദേശങ്ങളിലും മുസ്ലിം ന്യൂനപക്ഷം സകല മേഖലകളിലും പിന്നോക്കമായതിനാൽ അവരുടെ ഉന്നമനത്തിന് സച്ചാർ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യു.പി.എ ഗവൺമെൻറ് അനുവദിച്ച മദ്രസകൾ (പാഠശാലകൾ) അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ തീരുമാനം പ്രതിഷേധാർഹമാണ്. മദ്രസകൾ തീവ്രവാദത്തിൻ്റേയും ബോംബ് നിർമ്മാണത്തിൻ്റേയും കേന്ദ്രങ്ങളാണെന്ന കമ്മീഷൻ്റെ കണ്ടെത്തൽ സംഘ് പരിവാറിൻ്റെ അജണ്ടയാണ്.മദ്രസകൾ പൂട്ടണമെന്ന് കമ്മീൻ്റെ തീരുമാനത്തിന് ബഹു. സുപ്രീം കോടതി സ്റ്റേ നൽകിയത് സ്വാഗതാർഹമാണ്.ഇക്കാര്യത്തിൽ അന്തിമ വിധിയോ പാർലമെൻറ് തീരുമാനമോ ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിലെ പരമ്പരാഗതമായ മത സൗഹാർദ്ദത്തിന് തടസ്സമുണ്ടാക്കുന്ന വിധം ഒരു മത വിഭാഗത്തെ പ്രത്യേകം ടാർഗറ്റ് ചെയ്ത് കുറ്റകൃത്യങ്ങൾ അവർക്ക് നേരെ മാത്രമായി ആരോപിക്കുകയും മലപ്പുറം ജില്ലയിയെ തീവ്രവാദ ഹബ്ബാക്കി ചിത്രീകരിക്കുകയും ചെയ്ത് ചില കേന്ദ്രങ്ങൾ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ്.
ഇത്തരം സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങൾക്ക് എസ്.എം.എഫും എസ്.കെ.എം.എം.എയും രൂപം നൽകുന്നത്.
സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീഷൻ ഉദ്ഘാടനം ചെയ്യും.സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്ജന. സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിക്കും.എസ്.എം.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമര പ്രഖ്യാപനം നടത്തും. സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തും.മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ടി.ഹംസ മുസ്ല്യാർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
എം.കെ.രാഘവൻ എം.പി, അഡ്വ.ഹാരിസ് ബീരാൻ എം.പി, ഡോ.എം.കെ.മുനീർ എം.എൽ.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, പുത്തനഴി മൊയ്തീൻ ഫൈസി,യു.ഷാഫി ഹാജി പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ :
1. യു. മുഹമ്മദ് ഷാഫി ഹാജി (ചെയർമാൻ. പ്രക്ഷോഭ സമിതി & ജന.സെക്രട്ടറി SMF)
2. അബ്ദുസമദ് പൂക്കോട്ടൂർ (വർ.സെക്രട്ടറി.SMF)
3. പുത്തനഴി മൊയ്തീൻ ഫൈസി (ജന. സെക്രട്ടറി SKMMA)
4. നാസർ ഫൈസി കൂടത്തായി (കൺവീനർ.പ്രക്ഷോഭ സമിതി)
5.ആർ.വി.കുട്ടി ഹസൻ ദാരിമി
6. സലീം എടക്കര
7. ഹംസ ഹാജി മൂന്നിയൂർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ