2025 ഏപ്രിൽ 10, വ്യാഴാഴ്‌ച

ജാമിഅഃ പൈതൃക സമ്മേളനം വിജയിപ്പിക്കുക: നേതാക്കള്‍

മലപ്പുറം: ആറ് പതിറ്റാണ്ടു കാലം നിസ്തുല സേവനത്തിലൂടെ സമൂഹത്തെ പൈതൃകവഴിയില്‍ നിലയുറപ്പിച്ച പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കാമ്പസില്‍ ഏപ്രില്‍ 14 ന് നടക്കുന്ന പൈതൃക സമ്മേളനം വിജയിപ്പിക്കുവാനും വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധനം നടത്തുവാനും മഹല്ല് നേതൃത്വത്തോടും ഖത്വീബുമാരോടും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജന. സെക്രട്ടറിയും ജാമിഅഃ പ്രിന്‍സിപ്പലുമായ പ്രെഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജന. സെക്രട്ടറി ഹാജി യു. മുഹമ്മദ് ശാഫി എന്നിവര്‍  അഭ്യര്‍ത്ഥിച്ചു. സമൂഹത്തെ ആത്മീയമായും വൈജ്ഞാനികമായും മുന്നോട്ട് നയിക്കാനുള്ള പ്രവര്‍ത്തനത്തിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജാമിഅഃ നൂരിയ്യഃ ജനറല്‍ സെക്രട്ടറിയും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ അബ്ബാസലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ