കോഴിക്കോട്: സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്‌കരിച്ചു പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളെപ്പറ്റി വിവാദം. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡണ്ട് ഉസ്താദ് മൂസക്കുട്ടി ഹസ്രത്താണ് പൊതുവേദിയില്‍ പുസ്തകത്തിനെതിരെ സംസാരിച്ചത്. ലൈവിലൂടെ അത് പുറത്തുവന്നെങ്കിലും ഉടനടി ബന്ധപ്പെട്ടവര്‍ ഇടപെട്ട് വീഡിയോയില്‍ നിന്ന് ആ ഭാഗം വിദഗ്ധമായി ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടിനെപ്പോലും കാണിക്കാതെയാണോ പാഠപുസ്തകം പരിഷ്‌കരിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നു. പ്രസിഡണ്ട് തന്നെ അതില്‍ നീരസം പ്രകടിപ്പിക്കുന്നുമുണ്ട്. നിഷ്‌കളങ്കരായ പണ്ഡിതരെ തെറ്റിദ്ധരിപ്പിച്ചും അവരറിയാതെയുമാണ് പലപ്പോഴും സമസ്തയ്ക്കുള്ളില്‍ ചിലര്‍ പലതും തീരുമാനിക്കുന്നതും നടപ്പാക്കുന്നതെന്നുമുള്ള ആക്ഷേപങ്ങള്‍ക്കിടയിലാണ് പുതിയ വിവാദം. വിവാദങ്ങള്‍ക്കിടയായ പുസ്തകം പുറത്തുവരുമ്പോഴേ കൂടുതല്‍ വിശദാംശങ്ങളറിയാന്‍ കഴിയൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ