കോഴിക്കോട്: മുക്കം ഉമര്‍ ഫൈസി വിശുദ്ധഖുര്‍ആന്‍ സൂക്തം ദുഷ്പരിഭാഷയും ദുര്‍വ്യാഖ്യാനവും ചെയ്‌തെന്ന് ആരോപണം. സോഷ്യല്‍മീഡിയയിലൂടെയാണ് ഉമര്‍ഫൈസിയുടെ ഒരു പ്രഭാഷണ ശകലത്തെച്ചൊല്ലി വ്യാപകമായ ചര്‍ച്ച നടക്കുന്നത്. ആലു ഇംറാന്‍ അധ്യായത്തിലെ പത്തൊമ്പതാം സൂക്തമായ 'ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്‌ലാം' എന്നു തുടങ്ങുന്ന ആയത്തിനെയാണ് 'ഇന്നദ്ദീന ഇന്‍ദല്ലാഹി സമസ്ത' എന്നും നമ്മള്‍, മലയാളികള്‍ക്കു മനസ്സിലാവുന്ന ഭാഷ അതാണെന്നും ഉമര്‍ ഫൈസി പറയുന്ന വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. വീഡിയോയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഉമര്‍ ഫൈസിയുടെ പേരില്‍ ചില തത്പരകക്ഷികള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
പാണക്കാട് തങ്ങള്‍ കുടുംബത്തിനെതിരെ, പരോക്ഷമായും ഖാസി ഫൗണ്ടേഷനെതിരെ പ്രത്യക്ഷമായും, ആരോപണമുന്നയിച്ച് പ്രസംഗിച്ചതിനാല്‍, നേരത്തെയും ഉമര്‍ ഫൈസി വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. വിവാദപ്രസംഗത്തില്‍ സമസ്ത വിശദീകരണം ചോദിച്ച അവസരത്തിലാണ്, മറ്റൊരു വിവാദംകൂടി ഉമര്‍ ഫൈസിയെ പിടികൂടിയിരിക്കുന്നത്.
വീഡിയോ കാണാം:
https://youtu.be/VMLTVtoB8n8
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ